
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ അങ്കണവാടി കലോത്സവം - കുഞ്ഞരങ്ങ് 2025 തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. മുരളി പെരുനെല്ലി എം. എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. പ്രസാദ് മുഖ്യാതിഥി ആയി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രന്യ ബിനീഷ്, ബ്ലോക്ക് പഞ്ചയത്തംഗം ഇബ്രാഹിം പടുവിങ്ങൽ, പഞ്ചായത്ത് അംഗങ്ങളായ സബിത്ത് എ. എസ്.,, ഷെബീർ അലി, സി.എം. നിസാർ, ഷൈജ ഉദയകുമാർ, രേഖ അശോകൻ, ദീപ്തി എന്നിവർ പ്രസംഗിച്ചു.