തൃശൂർ: വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പ്രതി രക്തസമ്മർദ്ദം പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ ശരീരത്തിലേക്ക് തുപ്പി. ഇന്നലെ വൈകിട്ട് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലാണ് സംഭവം. ട്രെയിനിൽ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് പിടികൂടിയ മഹേഷ് എന്നയാളാണ് അക്രമാസക്തനായത്. കൊണ്ടുവരുമ്പോൾ ഇയാൾ ബഹളം വച്ചിരുന്നതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. ഇതിനിടെയാണ് രക്തസമ്മർദ്ദം പരിശോധിക്കാനായി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയത്.