മാള: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും വടകര എം.പിയുമായ ഷാഫി പറമ്പിലിനെ അകാരണമായി മർദ്ദിച്ചതിനെതിരെ മാള
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും ഡി.സി.സി ജനറൽ സെക്രട്ടറി വി.എ.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.എസ്.വിജയൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി എ.എ.അഷറഫ്, ജോഷി കാഞ്ഞൂത്തറ, കെ.കെ.രവി നമ്പൂതിരി, സെബു ജോസഫ്, സാനി ചക്കാലക്കൽ, വി.കെ.വിഭീഷ്, ജിയോ കൊടിയൻ, പി.കെ.തിലകൻ എന്നിവർ പ്രസംഗിച്ചു.