 
കയ്പമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് ഗാർഡിയൻ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന സുരേന്ദ്രൻ, കെ.ബി.ബീന, കമറുൽഹക്ക്, കെ.ആർ.സത്യൻ, എം.കെ.എം.ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു. അൻവർ, അബ്ദുൾ റഹീം, ഹാഷിം, ചന്ദ്രൻ, മെഹബൂബ് എന്നിവർ നേതൃത്വം നൽകി. വിദഗ്ദ്ധ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരായ ജലീൽ എം. അബ്ദുള്ള, ശരത് കെ.ഭദ്രൻ, അതുൽകൃഷ്ണഹരി, ഹരീഷ് രാജീവ്, സനസലീം, ജിക്കു വി.ചന്ദ്രൻ തുടങ്ങീ ഏഴ് ഡോക്ടർമാർ രോഗ നിർണയം നടത്തി മരുന്നുകൾ നൽകി.