ചേർപ്പ് : ശാസ്ത്ര സാങ്കേതികരംഗത്തെ പുതിയ ആശയവുമായി ചേനം പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് വിത്തുവിതയ്ക്കൽ തുടങ്ങി. സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡന്റ് ബിജു പണിക്കശേരി അദ്ധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.ഡി.മാലിനി, ചേർപ്പ് കൃഷി ആഫീസർ ശ്യാമള, പാറളം കൃഷി ആഫീസർ ഡോ:ഡിറ്റി മരിയ ഡൊമിനിക്, പടവ് ഭാരവാഹികളായ പി.ആർ.പ്രമോദ്, എ.എസ്.ഉണ്ണിക്കൃഷ്ണൻ, യു.രാജൻ, ഷാജിത ഗോപിനാഥ്, കെ.സി.മജീദ്, പി.കെ.കുട്ടമോൻ, ടി.എ.ഷെരീഫ് എന്നിവർ പങ്കെടുത്തു.