
ഇരിങ്ങാലക്കുട: അഖിലേന്ത്യ ദളിത് അവകാശ സമിതി (എ.ഐ.ഡി.ആർ.എം) ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം ഷിഹാബ് സെഹറാന് നൽകി ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് നിർവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.സി.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ പി.മണി, എ.ഐ.ഡി.ആർ.എം ജില്ലാ ട്രഷറും സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയുമായ എൻ.കെ.ഉദയപ്രകാശ് എ.ഐ.ഡി.ആർ.എം ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ കെ.കെ.ശിവൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.പ്രസാദ് സ്വാഗതവും സുമതി തിലകൻ നന്ദിയും പറഞ്ഞു. പുതിയതായി സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.മണിയെ അഖിലേന്ത്യ ദളിത് അവകാശ സമിതി ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ട്രഷറർ എൻ.കെ.ഉദയപ്രകാശ് പൊന്നാട ചാർത്തി ആദരിച്ചു.