ചെറുതുരുത്തി: ജ്യോതി എൻജിനിയറിംഗ് കോളേജിലെ ബി.ടെക് 20-മത് ബിരുദ സമർപ്പണവും 12-ാമത് എം.ടെക് ബിരുദ സമർപ്പണവും നടന്നു. വി.എസ്.എസ്.സി, ഐ.എസ്.ആർ.ഒ പ്രൊജക്ട്‌സ് അസോ. ഡയറക്ടർ എസ്.ആർ.ബിജു ഉദ്ഘാടനം ചെയ്തു. ജ്യോതി എൻജിനിയറിംഗ് കോളേജ് മാനേജർ മോൺ. ജോസ് കോനിക്കര, എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, പ്രിൻസിപ്പൽ ഡോ.പി.സോജൻ ലാൽ, അക്കാഡമിക് ഡയറക്ടർ ഡോക്ടർ ഫാ. ജോസ് കണ്ണമ്പുഴ, രജിസ്ട്രാർ ഡോ.വി.എം.സേവിയർ തുടങ്ങിയവർ പ്രസംഗിച്ചു.