1
1

പഴയന്നൂർ: പഴയന്നൂർ പഞ്ചായത്തിലെ മൃഗാശുപത്രി വൈദ്യുതി ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു. പഞ്ചായത്തിന്റെ 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എട്ട് ലക്ഷത്തി മുപ്പത്താറായിരം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിൽ ഹൈബ്രിഡ് സോളാർ പവർ പ്ലാന്റ് യാഥാർത്ഥ്യമാക്കിയത്. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുരളീധരൻ സോളാർ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ.ലത അദ്ധ്യക്ഷയായിരുന്നു. സി.ശ്രീകുമാർ, സി.രതീഷ് കുമാർ, ഡോ.എൽ.സ്മിഷ എന്നിവർ സംസാരിച്ചു.