vaccine

കൊടുങ്ങല്ലൂർ : ദേശീയ പൾസ് പോളിയോ വാക്‌സിൻ ദിനാചരണത്തിന്റെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിന്റെയും പി.വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പൾസ് പോളിയോ വാക്‌സിൻ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.അയൂബ് അദ്ധ്യക്ഷത വഹിച്ചു. 21 വാർഡിലായി അഞ്ച് വയസിന് താഴെ പ്രായമുള്ള 2,408 കുട്ടികൾക്കും, അതിഥി തൊഴിലാളികളുടെ അഞ്ച് വയസിന് താഴെ പ്രായമുള്ള 22 കുട്ടികൾക്കും പോളിയോ വാക്‌സിൻ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.മാളവിക, കാളിദാസ്, ആരോഗ്യ പ്രവർത്തകർ,ആശാ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.