പുന്നയൂർക്കുളം: പാലക്കാട് നടന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനം. ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിനി ദിയ ഫാത്തിമ സ്വർണ മെഡൽ കരസ്ഥമാക്കി. പുന്നയൂർക്കുളം മന്ദലാംകുന്ന് പെരുവഴിപ്പുറത്ത് പി.കെ.ഷുക്കൂർ-ടി.എം.സൈനബ ദമ്പതികളുടെ മകളാണ്. സഹോദരൻ ഷെയിൻ കഴിഞ്ഞ വർഷം ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു.