shasthrolsavam

കൊടുങ്ങല്ലൂർ : ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് അഴീക്കോട് തുടക്കം. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഐ.എം.യു.പി സ്‌കൂൾ, ജി.യു.പി സ്‌കൂൾ അഴീക്കോട് എന്നീ മൂന്ന് വിദ്യാലയങ്ങളിലായിട്ടാണ് ശാസ്‌ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവൃത്തി പരിചയ മേള, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം, ഐ.ടി മേള എന്നീ അഞ്ച് വിഭാഗങ്ങളിലായി 3000ൽ അധികം കുട്ടികൾ മേളയിൽ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനം ഇ.ടി.ടൈസൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.മൊയ്തീൻകുട്ടി ശാസ്‌ത്രോത്സവസന്ദേശം നൽകി. വാർഡ് മെമ്പർ പ്രസീന റാഫി, പ്രഥമകുമാർ, അബ്ദുൽ ഖയ്യൂം, പി.എ.സീതി മാസ്റ്റർ, ടി.വി.സെമീന, കെ.എ.റുബീന, വി.ഐ.അസ്മാബി തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച സമാപിക്കും.