പാറളം: പഞ്ചായത്ത് വികസന സദസ് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വികസന സദസ് റിസോഴ്‌സ്‌പേഴ്‌സൺ നൈന കെ.സുകുമാരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.ജി.വനജകുമാരി, ജെയിംസ് പി.പോൾ, ആശ മാത്യു, കെ.പ്രമോദ്, വിദ്യാനന്ദൻ, അനിതാമണി, റോസിലി ജോയ്, സിബി സുരേഷ്, സ്മിനു മുകേഷ് തുടങ്ങിയവർ സംസാരിച്ചു. വികസന രേഖയും പ്രകാശനം ചെയ്തു.