photo

പാവറട്ടി : മുല്ലശ്ശേരി ഉപജില്ലാ ശാസ്‌ത്രോത്സവം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി മുഖ്യാതിഥിയായി. മാനേജർ ജെയ്‌സൺ തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. ഷീബ ചാക്കോ, എ.ടി.അബ്ദുൾ മജീദ്, ഗ്രേസി ജേക്കബ്, അഷറഫ് തങ്ങൾ, എൻ.കെ.വിമല, സംഗീത ശ്രീജിത്ത്, വി.ജോഷി പോൾ, ജോസ് വാവേലി എന്നിവർ സംസാരിച്ചു. ഏനാമാവ് സെന്റ് ജോസഫ് ഹൈസ്‌കൂൾ, സെന്റ് മേരീസ് എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന മേളയിൽ 42 വിദ്യാലയങ്ങളിൽ നിന്ന് 1500 ൽപരം പ്രതിഭകൾ മാറ്റുരയ്ക്കും. ശാസ്ത്ര മേള, ഗണിത ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള, ഐ.ടി മേള എന്നിങ്ങനെ അഞ്ച് കാറ്റഗറികളിലായാണ് മത്സരങ്ങൾ. ചൊവ്വാഴ്ച വൈകിട്ട് 4.30ന് സമാപിക്കും.