ചേലക്കര: മതസൗഹാർദ്ദത്തിന് കേളികേട്ട കാളിയാറോഡ് പള്ളി ജാറം ചന്ദനക്കുടം നേർച്ച 2026 ഫെബ്രുവരി 12, 13 ,14 തീയതികളായി ആഘോഷിക്കും. 12ന് ഉച്ചയ്ക്ക് 12ന് പൊതു കൊടിയേറ്റ് നടക്കും. തുടർന്ന് അന്നദാനം ഉണ്ടാകും. 13ന് ജുമഅയ്ക്ക് ശേഷം പ്രത്യേക ദുആ, അന്നദാനം. 14ന് നേർച്ച ദിവസം മൗലൂദും തുടർന്ന് അന്നദാനവും നടക്കും. പള്ളി ജാറം അങ്കണത്തിൽ എത്തുന്ന നേർച്ചകൾ രജിസ്റ്റർ ചെയ്യണമെന്നും നിബന്ധനകൾ പാലിച്ചുകൊണ്ട് വേണം നേർച്ചകൾ കൊണ്ടുവരേണ്ടതെന്നും സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള സൗണ്ട് സിസ്റ്റം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ലേസർ ലൈറ്റുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്നും നാസിക് ഡോൾ, വിവിധ കലാരൂപങ്ങൾ, സ്ത്രീ വേഷം എന്നിവയ്ക്ക് പള്ളിജാറം അങ്കണത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും കളിയാറോഡ് പള്ളി ജാറം കേന്ദ്ര ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.