ചെറുതുരുത്തി: ഹിന്ദു ഐക്യവേദി ചെറുതുരുത്തി ഖണ്ഡിന്റെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ നാമജപ യാത്ര നടന്നു. ശബരിമലയെ സംരക്ഷിക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക, ക്ഷേത്രത്തിലെ സ്വർണക്കവർച്ച അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ യാത്ര. ഞായറാഴ്ച വൈകിട്ട് ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച് പാങ്ങാവ് ശിവക്ഷേത്രത്തിൽ സമാപിച്ചു. ഹിന്ദു ഐക്യവേദ്യ ജില്ലാ സംഘടന സെക്രട്ടറി കെ.കെ.മുരളീധരൻ, നാരായണൻ, കൃഷ്ണകുമാർ, കെ.എൻ.ജയപ്രസാദ്, കെ.ജി.രതീഷ്, സജിരാജ്, വി.സി.ഷാജി, എം.എ.രാജു, ധന്യ സജിരാജ്, സുനീഷ് പ്രസാദ്, പ്രബിത നന്ദകുമാർ, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.