മാള: മാള പഞ്ചായത്ത് 134 കോടി രൂപയുടെ വികസന പദ്ധതികളിലൂടെ മുന്നേറുകയാണെന്ന് എൽ.ഡി.എഫ് മാള പഞ്ചായത്ത് കമ്മിറ്റി. കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ പ്രചാരണ ജാഥ അഷ്ടമിച്ചിറയിൽ സമാപിച്ചു. സമാപന സമ്മേളനം
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഡേവീസ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.കെ.ബാബു അദ്ധ്യക്ഷനായി. കൺവീനർ കെ.വി.ഡേവിസ്, ടി.പി.രവീന്ദ്രൻ, വി.എസ്.ഗോപാലകൃഷ്ണൻ, ബിന്ദു ബാബു, ബിനിൽ പ്രതാപ്, വി.എം.വത്സൻ, പി.കെ.വിശ്വംഭരൻ, ബൈജു മണന്തറ എന്നിവർ പ്രസംഗിച്ചു.