
എടക്കളത്തൂർ : വടക്കേടത്തുമന പ്രൊഫ.വി.എസ്.മാധവൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ നടത്തും. എടക്കളത്തൂർ ദേശാഭിമാനി ക്ലബ് രക്ഷാധികാരി, തോളൂർ പഞ്ചായത്ത് പ്രസിഡന്റ് (1988 - 2000), പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ (2000-2005), പറപ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് (2013-2018), ദേശാഭിമാനി നാടകോത്സവ സമിതി ചെയർമാൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, എം.ഇ.എസ് കോളേജ് പൊന്നാനി ഫിസിക്‌സ് അദ്ധ്യാപകൻ, എടക്കളത്തൂർ അമ്പലനട ജലസേചന പദ്ധതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പുഷ്പ അന്തർജനം. മക്കൾ: ഹൃഷികേശൻ, ഹരിനാരായണൻ, ചിത്ര. മരുമകൾ: പാർവതി ഹൃഷികേശൻ.