
വേലൂർ: വെള്ളാറ്റഞ്ഞൂർ കൊള്ളന്നൂർ പരേതനായ ലൂയിസ് ഭാര്യ വെറോനിക്ക (82) നിര്യാതയായി. വേലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തയ്യൂർ ഗവ. സ്കൂൾ, ചെന്ത്രാപ്പിന്നി ഗവ.സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ നടക്കും. മക്കൾ: ജോളി (ബി.ആർ.ഡി.സി.എഫ്.ഒ), ജോഷി ലൂവീസ് (അദ്ധ്യാപകൻ, എം.എച്ച്.എസ്.എസ് മുന്നിയൂർ), ജിനി (അദ്ധ്യാപിക, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ, പറപ്പൂർ). മരുമക്കൾ: ജീമ ജോളി (അദ്ധ്യാപിക, ഗവ. യു.പി സ്കൂൾ പുലിയന്നൂർ), കാർമ്മൽ ജോഷി (അദ്ധ്യാപിക, എ.എം.യു.പി.സ്കൂൾ, അറക്കൽ), ജീജൊ (കോസ്റ്റ് ഗാർഡ്).