മാള: മാള ഉപജില്ലാ റൈഫിൾ ഷൂട്ടിംഗ് മത്സരത്തിൽ പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ എട്ട് വിഭാഗങ്ങളിൽ അഞ്ചെണ്ണത്തിന് ഒന്നാം സ്ഥാനം നേടി മിന്നുന്ന വിജയം കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇ.എ.അഭിനവ്,
അജി പീപ് സൈറ്റ് സീനിയർ ബോയ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ്.ശിവാനന്ദ ഓപ്പൺ സൈറ്റ് സീനിയർ ഗേൾസ് വിഭാഗത്തിലും എ.എൽ.അതുൽ ഓപ്പൺ സൈറ്റ് സീനിയർ ബോയ്‌സ് വിഭാഗത്തിലും ഒന്നാം സ്ഥാനങ്ങൾ നേടി മികവ് തെളിയിച്ചു. ജൂനിയർ വിഭാഗത്തിൽ സായൂജ് ജോസ് (ഓപ്പൺ സൈറ്റ് ബോയ്‌സ്), നിവേദിത ശ്യാംജിത് (ഓപ്പൺ സൈറ്റ് ഗേൾസ്) എന്നിവർ ഒന്നാം സ്ഥാനവും മെഹ്രിൻ അമീനത്ത് രണ്ടാം സ്ഥാനവും ശ്രേയ വിനു മൂന്നാം സ്ഥാനവും നേടി.