photo-

ചെറുതുരുത്തി: താഴപ്ര വെട്ടിക്കാട്ടിരി റോഡിൽ പാറോല സുബ്രഹ്മണ്യന്റെ വീടിന്റെ മുൻവശത്തെ പൊതുകിണർ ചുറ്റുമതിൽ ഉൾപ്പെടെ തകർന്ന് 15 അടി താഴ്ചയിലേക്ക് വീണു. ഇതോടെ വീടും സമീപത്തെ റോഡും അപകട ഭീഷണിയിലായി. 70 വർഷത്തോളം പഴക്കമുള്ള കിണറാണ് ഇടിഞ്ഞത്. 15 ഓളം കുടുംബങ്ങളുടെ ആശ്രയമായ കിണറാണ് ഇതോടെ ഇല്ലാതായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടം. ആളുകൾ പുറത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പുലർച്ചെ ശബ്ദം കേട്ടെങ്കിലും രാവിലെ ആറോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞ് താഴുന്നത് കണ്ടത്. പഞ്ചായത്ത് വേണ്ട നടപടി സ്വീകരിച്ച് കിണർ പൂർവസ്ഥിതിയിലാക്കണമെന്നും അപകട ഭീഷണി ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.