youth-congress

കോണത്തുകുന്ന് : യൂത്ത് കോൺഗ്രസിനെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ താഴെത്തട്ടു മുതൽ ചലനാത്മകമാക്കി മാറ്റുമെന്ന് നിയുക്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഒ.ജെ.ജെനീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലത്തിലെ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ചരിത്രത്തിലൂടെ വർത്തമാനത്തിലേക്ക് എന്ന വിഷയത്തിൽ ഷാഫി പുൽപ്പാറ, അരാഷ്ട്രീയതയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് യുവത്വത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ കാർത്തിക് ശശി എന്നിവർ ക്ലാസ് നയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.കെ.റഫീക്ക്, സലീം കൈപ്പമംഗലം, ജെറോൺ ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം.നാസർ, വി.എ.അബ്ദുൾ കരീം, അഡ്വ.വി.എം.മൊഹിയുദ്ധീൻ, ഇ.എസ്.സാബു, കെ.എൻ.സജീവൻ, അഡ്വ.വി.എസ്.അരുൺ രാജ്, ഔസേപ്പച്ചൻ ജോസ്, ഡെയ്‌സി തോമസ്, എ.എ.മുസമ്മിൽ തുടങ്ങിയവർ പ്രസംഗിച്ചു.