photo-
1

മാള: പുത്തൻചിറ സ്വദേശി റിട്ട.അദ്ധ്യാപിക ജയശ്രീ (77)യുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണമാല കവർച്ച നടത്തിയ കേസിൽ കൂട്ടുപ്രതിയായ പട്ടേപ്പാടം സ്വദേശിനി ഫാത്തിമ തസ്‌നിയെ (19) മാള പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതി ചോമാട്ടിൽ ആദിത്ത് (20) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അന്വേഷണ പ്രകാരം ഫാത്തിമ തസ്‌നിയും ആദിത്തും മോഷ്ടിച്ച മാല 27ന് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ നാലര ലക്ഷം രൂപയ്ക്ക് വിറ്റു. ഫാത്തിമ തസ്‌നി വിറ്റ പണത്തിൽ നിന്ന് മാളയിൽ നിന്നും ഒരു പുതിയ മാല വാങ്ങിയതായും തന്റെ വിദ്യാഭ്യാസ ഫീസ് അടച്ചതായും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.