തൃപ്രയാർ: നാട്ടിക പഞ്ചായത്തിന്റേത് സി.പി.എം - ബി.ജെ.പി അഴിമതി കൂട്ടുകെട്ട് ഭരണമാണെന്ന് ആരോപിച്ച് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു. നാട്ടിക പുതുക്കുളം സെന്ററിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം.സിദ്ദിഖ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ അനിൽ പുളിക്കൽ, അഡ്വ. നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ.വിജയൻ, അഡ്വ. സുനിൽ ലാലൂർ, പി.വിനു, വി.ഡി.സന്ദീപ്, എ.എൻ.സിദ്ധപ്രസാദ്, സി.എസ്.മണികണ്ഠൻ, ടി.വി.ഷൈൻ, കെ.വി.സുകുമാരൻ, പി.സി.മണികണ്ഠൻ, ബിന്ദു പ്രദീപ് എന്നിവർ പ്രസംഗിച്ചു.