award

ചാലക്കുടി: കാർഷിക ഗ്രാമ വികസന ബാങ്കുകൾക്കുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ് ചാലക്കുടി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് കരസ്ഥമാക്കി. ഒന്നാം സ്ഥാനമാണ് ലഭിച്ചത്. തിരുവനന്തപുരം സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവനിൽ നിന്ന് ബാങ്ക് വൈസ് പ്രസിഡന്റ് പി.ആർ.പ്രസാദൻ, സെക്രട്ടറി വി.എസ്.ഗിരി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ബോർഡ് അംഗങ്ങളായ സി.ജി.സിനി, കെ.എ.ആലി, എ.എ.ബിജു, ബേബി കളമ്പാടൻ, വൃന്ദ ഭാസ്‌കരൻ, അസി.സെക്രട്ടറി എം.എസ്.അശ്വനി തുടങ്ങിയവരും സന്നിഹിതരായി.