ayyappan

തൃശൂർ: അയനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കവി എ.അയ്യപ്പൻ സ്മൃതി സംഘടിപ്പിക്കുന്നു. 21ന് രാവിലെ 10ന് കേരള സാഹിത്യ അക്കാഡമിയുടെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ അൻവർ അലി ഉദ്ഘാടനം ചെയ്യും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിക്കും. കവികളായ ജയപ്രകാശ് എറവ്, സുബീഷ് തെക്കൂട്ട്, അഗസ്റ്റിൻ കുട്ടനെല്ലൂർ, ഭാസി പാങ്ങിൽ, ടി.ജി.അജിത, രാധിക സനോജ്, നഫീസത്ത് ബീവി, സലിം ചേനം, പി.എ.അനീഷ്, ശ്രീനന്ദിനി സജീവ്, മനീഷ മകേഷ് ലാൽ, എം.ആർ.മൗനിഷ്, യു.എസ്.ശ്രീശോഭ്, ശാലിനി പടിയത്ത് എന്നിവർ പങ്കെടുക്കും.