strike

ചാലക്കുടി: സംഭാവനയിലൂടെ പണം ലഭ്യമായിട്ടും പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വാഹനം വാങ്ങിക്കാത്ത ഭരണപക്ഷത്തിന്റെ അനാസ്ഥയ്‌ക്കെതിരെ നഗരസഭയിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭ അംഗണത്തിൽ നടന്ന പ്രതിഷേധം പ്രതിപക്ഷനേതാവ് സി.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. നിലവിലെ വൈസ് ചെയർപേഴ്‌സൺ സി.ശ്രീദേവിയാണ് ഭർത്താവിന്റെ സ്മരണാർത്ഥം വാഹനത്തിനുള്ള തുക നഗരസഭയ്ക്ക് കൈമാറിയതെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. നാലുമാസം കഴിഞ്ഞിട്ടും പുതിയ വാഹനം വാങ്ങിയിട്ടില്ല. 80ഓളം കിടപ്പ് രോഗികളുള്ള നഗരസഭാ പരിധിയിൽ ഒരു മാസമായി വാഹനമില്ലാതെ പാലിയേറ്റീവ് പ്രവർത്തകർ നട്ടംതിരിയുകയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ എന്നിവർ സംസാരിച്ചു.