അന്നമനട: അന്നമനട പഞ്ചായത്തിന്റെ പശ്ചാത്തല വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി. ഭരണസമിതി നിലവിൽ വന്നതിനു ശേഷം ആദ്യഘട്ടത്തിൽ 3000 ചതുരശ്ര അടിയിൽ ഡോ. ബി.ആർ.അംബേദ്കർ ഡിജിറ്റൽ റഫറൻസ് ലൈബ്രറിയും ഇന്ററാക്ടീവ് ക്ലാസ് റൂമും പൂർത്തിയാക്കി. നിർമാണത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനവും കേരളോത്സവം വിജയികൾക്കുള്ള സമ്മാന വിതരണവും വി.ആർ.സുനിൽകുമാർ എം.എം.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.കെ.സിന്ധു ജയൻ ടി.കെ.സതീശൻ, മഞ്ജു സതീശൻ, കെ.എ.ബൈജു, എം.യു.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.