വരന്തരപ്പിള്ളി: പഞ്ചായത്ത് വികസന സദസ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അദ്ധ്യക്ഷയായി. ടി.ജി.അശോകൻ, സരിത രാജേഷ്, ഷീല ജോർജ് എന്നിവർ പ്രസംഗിച്ചു. അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങൾ പ്രതിപാദിക്കുന്ന വികസനരേഖ ചടങ്ങിൽ പ്രകാശിപ്പിച്ചു.