കല്ലൂർ: തൃക്കൂർ പഞ്ചായത്ത് വികസന സദസ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിച്ചു. വികസന രേഖയുടെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ സലീഷ് ചെമ്പാറ വികസന രേഖയുടെ അവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ മുഖ്യാതിഥിയായി. ഹേമലത സുകുമാരൻ, പോൾസൺ തെക്കുംപീടിക, മിനി ഡെന്നി പാനോക്കാരൻ, മേരിക്കുട്ടി വർഗീസ്, ജിഷ ഡേവിസ്, വി.വി.പ്രതീഷ് എന്നിവർ പങ്കെടുത്തു.