
കുന്നംകുളം: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ബാബു എം. പാലിശേരിക്ക് നാട് യാത്രാമൊഴിയേകി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ബഹുമതികളോടെ കടവല്ലൂർ കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ അഖിലും മകൾ അശ്വതിയും ചിതയ്ക്കു തീകൊളുത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, എം.എം.വർഗീസ്, എം.ബാലാജി, ടി.കെ.വാസു എന്നിവർ സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി.