തളിക്കുളം: പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആറാം വാർഡിൽ നിർമ്മിച്ച കഴുങ്കിൽ അമ്പലം - ചേതന റോഡിന്റെ ഉദ്ഘാടനം നടത്തി. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത ഉദ്ഘാടനം നിർവഹിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്ന് 1,66,000 രൂപയും വിനിയോഗിച്ച് നിർമ്മിച്ചതാണ് കോൺക്രീറ്റ് റോഡ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അനിത അദ്ധ്യക്ഷത വഹിച്ചു. ബുഷറ അബ്ദുൽ നാസർ, സന്ധ്യ മനോഹരൻ, കല, ഇ.പി.കെ.സുഭാഷിതൻ, എം.എസ്.സനീഷ്, കെ.എസ്.ബാബു എന്നിവർ പ്രസംഗിച്ചു.