അന്നമനട: ഗുരുദേവ ക്ഷേത്രത്തിൽ ദീപാവലി പ്രമാണിച്ച് 20ന് രാവിലെ 6.30 മുതൽ 9 വരെ വിശേഷാൽ പൂജകളും വൈകിട്ട് ദീപാരാധനയും ദീപാലങ്കാരവും നടക്കും. 21 ന് വാവു ദിനത്തിൽ പുലർച്ചെ 4 മുതൽ 9 വരെ നടക്കുന്ന ബലിതർപ്പണത്തിന് കൊടുങ്ങല്ലൂർ ദിവ്യൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. പിതൃതർപ്പണത്തിന് എത്തുന്ന ഭക്തർക്ക് കുളിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എം. കെ. ചന്ദ്രൻ ശാന്തിയുടെ കാർമ്മികത്വത്തിൽ പിതൃശാന്തി വഴിപാടുകളും കൂട്ട നമസ്‌കാരവും നടക്കും. ക്ഷേത്രഭരണസമിതി, അന്നമനട സൗത്ത് എസ്.എൻ.ഡി.പി ശാഖ, കുമാരനാശാൻ കുടുംബയോഗം എന്നിവർ നേതൃത്വം നൽകും.