കൊടുങ്ങല്ലൂർ: ദേശീയപാത നിർമ്മാണത്തിലെ അലംഭാവത്തിനും അനാസ്ഥക്കുമെതിരെ കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും സംഗമവും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ജെ. ശ്രീജിത്ത്, വൈസ് പ്രസിഡന്റുമാരായ പി.കെ.സത്യശീലൻ, അജിത്ത് കുമാർ, സെക്രട്ടറിമാരായ എം.എസ്.സാജു, പി.എം.മൊഹിയുദ്ദീൻ, പി.ആർ.ഒ രാജീവൻ പിള്ള, കോ-ഓഡിനേറ്റർ പി.ആർ.ബാബു, വനിതാ വിംഗ് പ്രസിഡന്റ് സി.സി. അനിത എന്നിവർ പ്രസംഗിച്ചു. മാർച്ചിന് യൂത്ത് വിംഗ് പ്രസിഡന്റ് വിനോദ് കക്കറ സെക്രട്ടറി ടി.പി. പ്രശാന്ത്, ട്രഷറർ അൻസിൽ, എ.എസ്.ജയപ്രസാദ്, ധനൻ, രാധാകൃഷ്ണൻ, വിനോദ് പിള്ള, തൃദീപ് , കിഷോർ,നജീബ്, അജ്മൽ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. 11 വരെ കടകൾ അടച്ചിട്ടാണ് വ്യാപാരികൾ പ്രതിഷേധിച്ചത്.