ചെങ്ങാലൂർ : കൊടകര ബ്ലോക്ക് സർവീസ് പെൻഷനേഴ്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റ സദസും പ്രഭാഷണവും സംഘടിപ്പിച്ചു. ഐനിക്കൽ റാഫേലിന്റെ വസതിയിൽ സംഘടിപ്പിച്ച സദസിൽ എഴുത്തുകാരനും ചിന്തകനുമായ ഇ.ഡി.ഡേവിസ് നവോത്ഥാന കേരളത്തിൽനിന്ന് നവകേരളത്തിലേക്ക് എന്ന വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.എസ്.സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ വനിതകൾക്കായി നടത്തിയ വായനാ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. പി.തങ്കം, ടി.ബാലകൃഷ്ണമേനോൻ, കെ.വി.രാമകൃഷ്ണൻ, കെ.സുകുമാരൻ, എം.വി.യതീന്ദ്രദാസ്, ടി.എ.വേലായുധൻ, പി.വി.ശാർങ്ഗൻ, സി.പി.ത്രേസ്യ, ടി.എം.രാമൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.