പുതുക്കാട് : ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി സഹകരിച്ച് പ്രജ്യോതി നികേതൻ കോളേജ് മനശാസ്ത്ര വിഭാഗം ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിമി വർഗീസ് മുഖ്യപ്രസംഗം നടത്തി. തൃശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ക്രിസ്റ്റീന ആൻ മാർട്ടിൻ, സൈക്യാട്രിക് സോഷ്യൽ വർക്കർ എ.എസ്.അഭിജിത് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ഡോ.എ.ടി.ജയ, ഡോ. സുകന്യ ബി.മേനോൻ, ആയിഷ ദിയ എന്നിവർ പ്രസംഗിച്ചു. മാനസികാരോഗ്യ ബോധവത്കരണ സന്ദേശം ഉൾക്കൊണ്ട ആധുനിക നൃത്താവിഷ്‌കരണം ശ്രദ്ധേയമായി.