കൊടുങ്ങല്ലൂർ: ജനാധിപത്യത്തിന്റെ അവസാന അഭയമാണ് എം.എൻ.വിജയൻ മാഷിനെപ്പോലുള്ള ബൗദ്ധിക പ്രതിഭകളെന്ന് മാദ്ധ്യമപ്രവർത്തകനും ചെന്നൈ കോളേജ് ഒഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ പറഞ്ഞു. പ്രൊഫ. എം.എൻ.വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്.അനിൽകുമാർ അദ്ധ്യക്ഷനായി. ഗൗരിദാസൻ നായർ, പി.എസ്.മനോജ് കുമാർ എന്നിവർ പ്രഭാഷണം നടത്തി. പി.എസ്.മനോജ് കുമാർ സമ്പാദനവും വിവർത്തനവും നിർവഹിച്ച ഗാസ അധിനിവേശം വംശഹത്യ അനുഭവം എന്ന പുസ്തകം ശശികുമാർ 10 കുട്ടികൾക്ക് നൽകി പ്രകാശനം ചെയ്തു. റാഫി പള്ളിപ്പറമ്പിൽ സ്വാഗതവും കെ.എം.ബേബി നന്ദിയും പറഞ്ഞു.