photo

പാവറട്ടി : എലവത്തൂർ ഗവ. വെൽഫെയർ എൽ.പി സ്‌കൂളിലേയ്ക്ക് എസ്.എസ്.കെ അനുവദിച്ച സ്‌പോർട്‌സ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ മിനി മോഹൻദാസ് നിർവഹിച്ചു. പാദവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഒ.എസ്.എ. പ്രസിഡന്റ് സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, എസ്.എം.സി ചെയർപേഴ്‌സൺ ജിതേഷ്, പ്രധാന അദ്ധ്യാപിക ബിന്ദു ജോസ് എന്നിവർ സംസാരിച്ചു.