വടക്കാഞ്ചേരി : വാഴാനിപ്പുഴയ്ക്ക് കുറുകെ ഓട്ടുപാറയിൽ പുതിയ പാലം വരുന്നു. വടക്കാഞ്ചേരി -ഓട്ടുപാറ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പുഴപ്പാലത്തോട് തൊട്ട് പഴയ ഇരുമ്പ് പാലം പൊളിച്ച് മാറ്റിയാണ് പുതിയ പാലം നിർമ്മിക്കുക. ഇതിനായി 5 കോടി 16 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. 25 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് ഡിസൈൻ. ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഒരുക്കും. നഗരസഭ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, സി.വി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രമോദ് കുമാർ, കെ.യു.പ്രദീപ്, എ.ഡി.അജി എന്നിവരും ഉദ്യോഗസ്ഥരായ എൻ.ജി.ബിജു, വി.എൻ.ദീപ, അരുൺ കൃഷ്ണൻ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.