വെള്ളാങ്ങല്ലൂർ: കാരുമാത്ര ഗവ. യു.പി.സ്‌കൂളിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനവും ശതാബ്ദി ആഘോഷ സമാപനവും വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്നുള്ള 1.30 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അദ്ധ്യക്ഷയായി. പി.എച്ച്.ഡി നേടിയ സ്വപ്ന ഗിരീഷിനെയും ശതാബ്ദി ലോഗോ രൂപകൽപ്പന ചെയ്ത സംഗീത അഖിലിനെയും ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റർ അനുമോദിച്ചു. മുൻ പ്രസിഡന്റ്് എം.എം. മുകേഷ്, വാർഡ് അംഗം നസീമ നാസർ, സി.എ. നിഷാദ് , സബീല ഫൈസൽ, മാരിയ നിഷാദ്, ടി.കെ.ഷറഫുദ്ധീൻ,ഹെഡ്മിസ്ട്രസ് പി.സുമ എന്നിവർ പ്രസംഗിച്ചു.