c
c

കടലാശ്ശേരി : പിഷാരിക്കൽ ക്ഷേത്ര സേവാ സമിതിയുടെ ഈ വർഷത്തെ വിഷഹാരിണി പുരസ്‌കാരത്തിന് കുറുംകുഴൽ പ്രാമാണികൻ കൊമ്പത്ത് അനിൽ അർഹനായി. 19ന് ക്ഷേത്രത്തിലെ വിഷഹാരിണി മണ്ഡപത്തിൽ കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ.രവീന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും. പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ എന്നിവർ പങ്കെടുക്കും.