 
കൊടുങ്ങല്ലൂർ: ജി.എൽ.പി.എസ്.ജി.എച്ച്.എസിൽ നിർമ്മിച്ച വർണ്ണക്കൂടാരം കുട്ടികൾക്കായി തുറന്നു. 10 ലക്ഷം രൂപ ചെലവഴിച്ച് കൊടുങ്ങല്ലൂർ ബി.ആർ.സിയുടെ നേതൃത്വത്തിലാണ് വർണ്ണക്കൂടാരം ഒരുക്കിയത്. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ടി. കെ. ഗീത അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ അഡ്വ.വി.എസ്. ദിനൽ മുഖ്യാതിഥിയായി. ഡി.പി.സി ഡോ.എൻ.ജെ ബിനോയ്, ഷീല പണിക്കശ്ശേരി, ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, സി.എസ്. സുമേഷ്, കെ.ആർ. ജൈത്രൻ, ഹെഡ്മിസ്ട്രസ് കെ.ജെ ബീന, ബിജോഷി, ഷൈനി ആന്റോ, നിത്യ സിബിൻ, ഷനി മധു, കെ.സി റഷ്‌നി, കെ.എസ് അശ്വതി എന്നിവർ സംസാരിച്ചു.