കൊടുങ്ങല്ലൂർ: സി.ബി.എസ്.ഇ തൃശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് സംഘടിപ്പിച്ച 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂരിലെ അമൃത വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പെരുമ്പിലാവ് അൻസാർ പബ്ലിക് സ്‌കൂളിനെയാണ് അമൃത വിദ്യാലയം പരാജയപ്പെടുത്തിയത്. ബെസ്റ്റ് ബ്ലോക്കർ ആയി ഹരി ഗോവിന്ദിനെയും ലിബ്രോ ആയി ശബരിനാഥിനെയും തെരഞ്ഞെടുത്തു. 19 വയസിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും അമൃത വിദ്യാലയം കൊടുങ്ങല്ലൂർ മികച്ച പ്രകടനം കാഴ്ചവച്ചു. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവനുമായി നടന്ന അവസാന മത്സരത്തിൽ അമൃത വിദ്യാലയം ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. ഈ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ശിവഗംഗ പി. സുബി ബെസ്റ്റ് ബ്ലോക്കർ ആയി തെരഞ്ഞെടുത്തു. കായികാദ്ധ്യാപകൻ എം. രാജിന്റെ പരിശീലന മികവാണ് ് അമൃത വിദ്യാലയത്തിന്റെ വോളിബാൾ താരങ്ങളെ മികച്ചപ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തമാക്കിയത്.