 
മാള: മാള കാർമ്മൽ കോളേജിലെ ബോട്ടണി വിഭാഗവും ഐക്യു.എ.സിയും ചേർന്ന് 'സസ്യ വൈവിദ്ധ്യത്തിന്റെ രഹസ്യങ്ങൾ' എന്ന വിഷയത്തിൽ അന്തർദേശീയ ബോട്ടാണിക്കൽ സിംപോസിയം സംഘടിപ്പിച്ചു. ജപ്പാനിലെ ഒകായാമ സർവകലാശാലയിലെ പ്രൊഫ.യുചിറോ തകാഹാഷി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിനി റാഫേൽ അദ്ധ്യക്ഷയായി. പ്രൊഫ.ഡോ.ടി.ജോസ് പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.ബി.ബിന്ദു, ജോമി അഗസ്റ്റിൻ, ഡോ.ജിയോ ജോസഫ്, ഡോ.ധന്യ തോമസ് എന്നിവർ പ്രസംഗിച്ചു.