പുതുക്കാട്: സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പെൻഷൻകാരുടെ കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു. ചെങ്ങാലൂരിൽ ഐനിക്കൽ റാഫേൽ, സൂര്യ ഗ്രാമത്തിൽ പൊന്നാരി ബാബു എന്നിവരുടെ വസതികളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ സൈബർ സുരക്ഷ, മെഡിസെപ് ചികിത്സാ പദ്ധതി, പെൻഷൻ പരിഷ്‌കരണം എന്നീ വിഷയങ്ങൾ സംബന്ധിച്ച പ്രഭാഷണവും ചർച്ചയും നടത്തി. ചെങ്ങാലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ശിവരാമൻ ഉദ്ഘാടനം ചെയ്തു. പുതുക്കാട് യൂണിറ്റ് പ്രസിഡന്റ് വി.ബി.ശോഭനകുമാരി അദ്ധ്യക്ഷയായി. സൂര്യഗ്രാമത്തിൽ ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. കെ.വി.രാമകൃഷ്ണൻ, ടി.എ.വേലായുധൻ, കെ.സുകുമാരൻ, എം.വി.യതീന്ദ്രദാസ്, സി.പി.ത്രേസ്യ, പി.വി. ശാരംഗൻ, ആന്റു മലയാറ്റിൽ, സി.കെ.ജോസഫ്, ഇ.വി.റോസി, ഇ.എൻ.സജീവൻ, പി.എം.ഹനീഫ എന്നിവർ സംസാരിച്ചു.