നാട്ടിക: തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്‌നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾക്ക് തിളക്കമാർന്ന ജയം. തൃപ്രയാർ ശ്രീരാമ പോളിടെക്‌നിക്കിലെ വിജയത്തോടെ തീരദേശത്തെ മുഴുവൻ കോളേജുകളും എസ്.എഫ്.ഐ സമ്പൂർണ്ണ വിജയം നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലും നാട്ടികയിലെ എസ്.എൻ കോളേജ്, എസ്.എൻ ഗുരു കോളേജ്, ഐ.എച്ച്.ആർ.ഡി എന്നീ കലാലയങ്ങളിലും എസ്.എഫ്.ഐ വിജയക്കൊടി പാറിച്ചിരുന്നു. വിജയത്തെ തുടർന്ന് വിദ്യാർത്ഥികൾ തൃപ്രയാർ നഗരത്തിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബി.എസ്.ജ്യോത്സ്‌ന ഉദ്ഘാടനം ചെയ്തു. നേതാക്കളായ അലോക് മോഹൻ, എം.എസ്.ഹിജാസ്, സാലിഹ് ഫസലുദ്ധീൻ, കെ.എസ്.പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി എം.എ.ഹാരിസ് ബാബു, ഏരിയ കമ്മിറ്റി അംഗം കെ.എ.വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: എം.അനന്തകൃഷ്ണൻ (ചെയർമാൻ), കെ.ആർ.സഞ്ജയ് (ജനറൽ ക്യാപ്റ്റൻ), കെ.എസ്.അനുപ്രിയ (ലേഡി വൈസ് ചെയർമാൻ), ടി.അഭിജിത്ത് (വൈസ് ചെയർമാൻ), ടി.എ.വിഘ്‌നേഷ് (പി.യു.സി), പി.എം.ലാസിം( മാഗസിൻ എഡിറ്റർ) വി.കെ.നിഖില (ആർട്‌സ് സെക്രട്ടറി ).