
അമ്മാടം: ഗവ: എൽ.പി സ്‌കൂളിലെ പുതിയ ക്ലാസ് മുറികളിലേക്ക് അമ്മാടം സർവീസ് സഹകരണ ബാങ്ക് സൗണ്ട് ഉച്ചഭാഷിണി കൈമാറി. ബാങ്ക് പ്രസിഡന്റ് പി.ആർ.വർഗീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് സുഭാഷ് മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് പി.പോൾ, വിദ്യാനന്ദനൻ, റോസ്‌മേരി, ശ്രീജ, സെക്രട്ടറി എം.കെ.വിലാസ്, ഡയറക്ടർമാരായ വി.വി.സാജൻ, ഇ.എ.ഷാബിർ, ഭോജൻ കാരണത്ത്, ഡെന്ന ഡേവിസ്, സുസ്മി സലീഷ്, ശ്രീജിത് ശ്രീനിവാസൻ, ഇ.ആർ.ജിഷ് രാജ് എന്നിവർ പങ്കെടുത്തു.