
വല്ലച്ചിറ: പഞ്ചായത്ത് വികസന സദസ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസനരേഖ പ്രകാശനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ് അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കരനാരായണൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ, സോഫി ഫ്രാൻസിസ്, വി.ജി.വനജകുമാരി, പി.എസ്.നിഷ, സന്ധ്യ കുട്ടൻ, എൻ.ടി.സജീവൻ, മദന മോഹനൻ, ടി.ബി.സുബ്രഹ്മണ്യൻ, പ്രിയ ചന്ദ്രൻ, രാധിക ഗോപി, കെ.ബിന്ദു എന്നിവർ പ്രസംഗിച്ചു. ആശാപ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിക്കൽ, വികസന പ്രവർത്തനങ്ങളടങ്ങിയ ചിത്ര പ്രദർശനം, കെ സ്മാർട്ട് ക്ലീനിക്ക്, കുടംബശ്രീ വിപണനമേള, വിജ്ഞാനകേരളം എന്നിവയുണ്ടായിരുന്നു.