c

ചേർപ്പ് : ശബരിമല സ്വർണ്ണ കൊളളയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് ചേർപ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം നടത്തി. ചേർപ്പ് തെരുവിലൂടെ ആക്രി പെറുക്കുന്ന ഉന്തു വണ്ടിയിൽ ക്രിയാത്മകമായി സ്വർണ്ണം പൊതിഞ്ഞ കട്ടിളയുമായിട്ടായിരുന്നു പ്രതിഷേധ സമരം. ചേർപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് തേറമ്പത്ത് അദ്ധ്യക്ഷനായി. എം.സുജിത്ത്കുമാർ, കെ.ആർ.സിദ്ധാർത്ഥൻ, ബാലു കനാൽ, പ്രദീപ് വലിയങ്ങോട്ട് , എം.വി.പ്രവീൺ, പി.എച്ച്.ഉമ്മർ, ഉണ്ണികൃഷ്ണൻ, ഫൈസൽ, എ.എസ്.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.