c

ചേർപ്പ് : മുപ്പത് വർഷത്തിലേറെയായി നാവോറ് പാട്ട് രംഗത്ത് സജീവമായ പാറക്കോവിൽ പുത്തൻവീട്ടിൽ ഭാരതി - അമ്മിണി സഹോദരിമാരെ പാറക്കോവിൽ ആരോഗ്യസംരക്ഷണസേന സംഘടനാ പ്രവർത്തകർ ആദരിച്ചു. ചെയർമാൻ പ്രദീപ് വലിയങ്ങോട്ട് പൊന്നാടയണിയിച്ചു. കേരളകൗമുദി പത്രത്തിൽ ഇക്കഴിഞ്ഞ 15 ന് 'നാവോറു പാട്ട് ഇവർക്ക് കുടുംബ പുരാണം' എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഭാഗം ആലേഖനം ചെയ്ത് ഇവർക്ക് സമ്മാനിച്ചു. ഐ.എൻ.ടി.യു.സി പാറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് മൂലെക്കാട്ടിൽ, കെ.ബി.പ്രമോദ്, ഭാരതി, അമ്മിണി എന്നിവർ സംസാരിച്ചു.