photo

തൃശൂർ: പഞ്ചായത്തീരാജ് സംവിധാനങ്ങളെ തകർക്കുന്ന സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള ലോക്കൽ ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ 3-ാം സംസ്ഥാന സമ്മേളനം. സമാപന സമ്മേളനം ഐ.എൻടി.യു.സി തൃശൂർ ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. 2026 ലെ സമ്മേളന വേദിയായ കണ്ണൂർ ജില്ലക്ക് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ പതാക കൈമാറി. വി.എം. അബ്ദുള്ള, കെ.വി. സുനിത, ഇ.ഷമിൽ, ജി.ജ്യോതികുമാർ എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റായി നൈറ്റോ ബേബി അരീക്കലും ജനറൽ സെക്രട്ടറിയായി ജോൺ കെ. സ്റ്റീഫനും ട്രഷററായി ബിനു വർഗ്ഗീസും തെരഞ്ഞെടുക്കപ്പെട്ടു.